Skip to main content

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

*മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിലെത്തി അഭിനന്ദിച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി മുഴുവൻ ടീം അംഗങ്ങളേയും അഭിനന്ദിച്ചു. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ മലപ്പുറം സ്വദേശി ഹെലൻ കുമാറിനേയും (53) കരൾ പകുത്ത് നൽകിയ സഹോദരി ഭർത്താവ് ജോണിനേയും (43) മന്ത്രി നേരിട്ട് കണ്ട് സന്തോഷം പങ്കുവച്ചു. വളരെ സന്തോഷമുണ്ടെന്നും എല്ലാവരോടും കടപ്പാടുണ്ടെന്നും ഹെലൻകുമാറും ഭാര്യയും പറഞ്ഞു.

ഒക്ടോബർ ആറാം തീയതിയാണ് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഹെലൻ കുമാറിന് നാഷ് എന്ന അസുഖം മുഖാന്തിരം കരളിൽ സിറോസിസും കാൻസറും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ട്രാൻസ്പ്ലാന്റ് ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു. 20 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ആരോഗ്യനില തൃപ്തികരമായതിനാൽ ഹെലൻ കുമാറിനേയും ജോണിനേയും ഡിസ്ചാർജ് ചെയ്തു.

കോട്ടയം മെഡിക്കൽ കോളജിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളജിലും കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായതിൽ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓരോ ഘട്ടത്തിലും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ നടത്തിയ സേവനങ്ങളെ മന്ത്രി പ്രശംസിച്ചു.

സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം ഡോ. രമേഷ് രാജൻഡോ. ബോണി നടേഷ്ഡോ. റോബി ദാസ്ഡോ. അനന്തകൃഷ്ണസീനിയർ റസിഡന്റുമാർഅനസ്തീഷ്യ ആന്റ് ക്രിറ്റിക്കൽ കെയർ ഡോ. ശോഭഡോ. ജയചന്ദ്രൻഡോ. അനിൽ സത്യദാസ്ഡോ. അൻസാർഡോ. ഹരിഡോ. അരുൺഡോ. ശ്രീകാന്ത്ഡോ. അനീഷ് മെഡിക്കൽ ഗ്യാസ്ട്രോ വിഭാഗം ഡോ. കൃഷ്ണദാസ്ഡോ. ശ്രീജയസീനിയർ റസിഡന്റുമാർറേഡിയോളജി വിഭാഗം ഡോ. ജയശ്രീഡോ. ശ്രീപ്രിയഡോ. പ്രഭാഷ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഡോ. മായഷാനവാസ്ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം ഡോ. അരവിന്ദ്കാർഡിയോളജി വിഭാഗം ഡോ. ശിവപ്രസാദ്പൾമണറി വിഭാഗം ഡോ. ഫത്താഹുദ്ദീൻഡോ. ജയപ്രകാശ്മൈക്രോബയോളജി വിഭാഗം ഡോ. മഞ്ജുശ്രീഡോ. സത്യഭാമഡോ. സരിതപത്തോളജി വിഭാഗം ഡോ. ലൈല രാജിഡോ. ലക്ഷ്മികെ. സോട്ടോ ഡോ. നോബിൾ ഗ്രേഷ്യസ്നഴ്സിംഗ് വിഭാഗം മായമഞ്ജുഷജിറ്റസിബിവിഷ്ണുശരവണൻനിഷഫ്ളോറരമ്യശ്രീലേഖബ്ലസിസ്മിതസരിതനീതുവിനുഅശ്വനിഷേർളിശ്രീജവിദ്യടെക്നീഷ്യൻമാരായ റസ്വിശ്യാംശ്യാംജിത്ത്ബിജിൻശരണ്യപ്രതീഷ്ഗോകുൽവിപിൻനിതിൻബയോമെഡിക്കൽ എഞ്ചിനീയർ നിസമറ്റ് ജീവനക്കാർ തുടങ്ങിയ 50ൽ പരം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരൾ മാറ്റിവയ്ക്കൽ പ്രക്രിയ നടത്താനായത്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യുപ്രിൻസിപ്പൽ ഡോ. കലാകേശവൻആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീൻനഴ്സിംഗ് ഓഫീസർ സബിതനഴ്സിംഗ് സൂപ്രണ്ട് അനിതഓഫീസ് ജീവനക്കാർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിഎറണാകുളം അമൃത ആശുപത്രി എന്നിവരുടെ സഹകരണവുമുണ്ടായിരുന്നു.

പി.എൻ.എക്സ്.  5163/2022

date