Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവന്തപുരംകോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2022 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി), 2022 കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ റാങ്ക് ലിസ്റ്റുംകാറ്റഗറി ലിസ്റ്റും www.lbscentre.kerala.gov.in   ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ് ഡയറക്ടർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. റാങ്ക്‌ലിസ്റ്റിൽ മേലുള്ള പരാതികൾ ഒക്‌ടോബർ 28ന് വൈകിട്ട് അഞ്ചിന് മുമ്പ് allotment.lbs@kerala.gov.in വഴി സമർപ്പിക്കണം. പരാതി പരിഹരിച്ചുകൊണ്ടുള്ള അന്തിമ റാങ്ക് ലിസ്റ്റ്  ഒക്‌ടോബർ 31 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

പി.എൻ.എക്സ്.  5167/2022

date