Skip to main content

നിയമസഭ സമിതി തെളിവെടുപ്പ്  31ന്

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി ഒക്ടോബർ 31ന് രാവിലെ 10ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കൊല്ലം ജില്ലയിൽ നിന്ന് സമിതിക്ക് ലഭിച്ച ഹർജികളിൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും  തെളിവെടുക്കും. മത്സ്യത്തൊഴിലാളികളിൽ  നിന്ന് പരാതികൾ സ്വീകരിക്കും. സമിതി മുമ്പാകെ പരാതി സമർപ്പിക്കാൻ താൽപ്പര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി പരതികൾ/ അപേക്ഷകൾ സമർപ്പിക്കാം.

പി.എൻ.എക്സ്.  5187/2022

date