Skip to main content

ഐസിഫോസ്സിൽ കരാറടിസ്ഥാനത്തിൽ  നിയമനം

ഐ.ടി. വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ  ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ് വെയർഓപ്പൺ ഐ ഒ റ്റിലാംഗ്വേജ് കമ്പ്യൂട്ടിംഗ്മെഷീൻ ലേണിംഗ്അസിസ്റ്റീവ് ടെക്‌നോളജിഇ-ഗവേണൻസ്സോഫ്റ്റ് വെയർ ഡെവലപ്മെന്റ് എന്നിവയിലെ പ്രോജക്റ്റുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

റിസർച്ച് അസോസിയേറ്റ് തസ്തികയിൽ കുറഞ്ഞത് നാലു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം  35000 - 45000 രൂപ. റിസർച്ച് അസ്സിസ്റ്റന്റ് തസ്തികയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണം. വേതനം 25000 – 35000.

പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി. എസ് സി / എം. എസ് സി/ എം.സി.എ/ എം.ബി.എ/ എം.എ ബിരുദധാരികൾക്ക് നവംബർ 5ന് ഐസിഫോസ്സിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

ലാബ് അസ്സിസ്റ്റന്റ്പെയ്ഡ് ഇന്റേൺഷിപ്പ്അപ്രന്റീസ് എന്നിവരേയും  കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in0471 2700012/13/14, 0471 2413013, 9400225962.

പി.എൻ.എക്സ്.  5188/2022

date