Skip to main content

ബഡ്സ് ഫെസ്റ്റ് ഒക്ടോബര്‍ 30ന്

ആലപ്പുഴ: ഈ വര്‍ഷത്തെ ജില്ലാതല ബഡ്സ് കലോത്സവം മിന്നാരം 2022 ഒക്ടോബര്‍ 30-ന് രാവിലെ 10-ന് പുന്നപ്ര ജെ.ബി സ്‌കൂളില്‍ എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.എസ് താഹ അധ്യക്ഷത വഹിക്കും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എം.ജി സുരേഷ്, പുന്നപ്ര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുലഭ ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനോദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി  രാജേശ്വരി നിര്‍വ്വഹിക്കും.

date