Skip to main content

ക്യൂ ആര്‍ കോഡ് പതിക്കല്‍ പൂര്‍ത്തിയായി

 

സംസ്ഥാന സര്‍ക്കാരിന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം പദ്ധതിയുടെ പ്രാഥമിക ഘട്ടമായ ക്യൂ ആര്‍ കോഡ് പതിക്കല്‍ കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായി. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആര്‍ കോഡ് പതിച്ചു.

ഒക്ടോബര്‍ ഏഴിനാണ് പഞ്ചായത്തില്‍ ഹരിത മിത്രം പദ്ധതിയുടെ ഭാഗമായുള്ള ക്യൂ ആര്‍ കോഡ് പതിക്കല്‍ ആരംഭിച്ചത്. ഹരിത കര്‍മ്മ സേന അംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും അടങ്ങിയ 58 പേരാണ് ഇതിന് നേതൃത്വം നല്‍കിയത്. കെല്‍ട്രോണാണ് സാങ്കേതിക മേല്‍നോട്ടം വഹിച്ചത് .

നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് ക്യൂ ആര്‍ കോഡ് പതിക്കല്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ വി റീത്ത അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ്, പഞ്ചായത്ത് അംഗങ്ങളായ സി.പി.സജിത, റീന സുരേഷ്, ഹേമ മോഹനന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date