Skip to main content

പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ റിപ്പോർട്ട് തേടി

ഇടുക്കി പീരുമേട് താലൂക്കിൽ കണ്ണംപടി മുല്ലഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ സുരൺ സജി എന്ന ആദിവാസി യുവാവിനെ കാട്ടിറച്ചി കൈവശം വച്ചെന്ന ആരോപണമുന്നയിച്ച് വനം വകുപ്പ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജാതീയമായി അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്‌തെന്ന പരാതിയിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ കേസെടുത്തു. വിശദ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി ജില്ലാ ഫോറസ്റ്റ് ഓഫീസർഇടുക്കി ഡി.വൈ.എസ്.പി എന്നിവരോട് കമ്മിഷൻ നിർദ്ദേശിച്ചു.

പി.എൻ.എക്സ്.  5206/2022

date