Skip to main content

ആദിവാസി യുവാവിന് മർദ്ദനം- ആരോപണ വിധേയനായ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെ സ്ഥലംമാറ്റി

 

ഇടുക്കി ജില്ലയിൽ കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് മർദ്ദിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുലിനെ സ്ഥലംമാറ്റാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉത്തരവിട്ടു. തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സിലേക്കാണ് സ്ഥലം മാറ്റിയത്.

ഈ വിഷയത്തിൽ ആരോപണ വിധേയനായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വനം വിജിലൻസ് വിഭാഗം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

പി.എൻ.എക്സ്.  5215/2022

date