Skip to main content

കായികതാരങ്ങൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ മികച്ച കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ഡോ.എ.പി.ജെ അബ്ദുൾകലാം സ്‌കോളർഷിപ്പ് സ്‌കീമിൽ 2021-22 വർഷത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 14 മുതൽ 20 വയസുവരെ പ്രായപരിധിയിലുള്ള 11 കായിക താരങ്ങൾക്കായിരിക്കും ആനുകൂല്യം ലഭിക്കുക. അത്‌ലറ്റിക്‌സ്ബോക്‌സിംഗ്ഫെൻസിംഗ്സ്വിമ്മിംഗ്ബാഡ്മിന്റൺസൈക്ലിംഗ്കനോയിംഗ്, കയാക്കിംഗ്റോവിംഗ് എന്നീ കായിക ഇനങ്ങളിൽ സ്‌കൂൾകോളേജ് തലത്തിൽ ദേശീയ (സൗത്ത് സോൺ) മത്സരത്തിൽ പങ്കെടുത്ത മൂന്നാം സ്ഥാനം കരസ്ഥമാക്കുകയാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുളള കുറഞ്ഞ യോഗ്യത.

ഭിന്നശേഷിയുള്ള കായിക താരങ്ങളിൽ ഒരാളെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ നൽകും. അപേക്ഷകർ കായിക നേട്ടം തെളിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെക്രട്ടറികേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽതിരുവനന്തപുരം - 1 എന്ന വിലാസത്തിൽ നവംബർ 20 മുമ്പ് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.sportscouncil.kerala.gov.in.

പി.എൻ.എക്സ്.  5232/2022

date