Skip to main content

നിയമസഭാ ലൈബ്രറിയിൽ പുസ്തക പ്രദർശനം

2022 ലെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി നിയമസഭാ ലൈബ്രറിയുടെ പുസ്തക പ്രദർശനം നവംബർ ഒന്നു മുതൽ ഏഴു വരെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ നടത്തും. നവംബർ ഒന്നിന് രാവിലെ 10.30ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. മലയാള ഭാഷയുടെ വികാസ പരിണാമത്തെക്കുറിച്ചുള്ള പുസ്തകങ്ങളും അമൂല്യ രേഖകളും നിരൂപണ സാഹിത്യവും മറ്റുമടങ്ങുന്ന ഒരു പ്രദർശനമാണ് സംഘടിപ്പിക്കുന്നത്.

പി.എൻ.എക്സ്.  5247/2022

date