Skip to main content

ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണം അപലപനീയം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആക്രമിക്കപ്പെട്ട ഡോക്ടറെ ഫോണിൽ വിളിച്ച് സംസാരിച്ച് എല്ലാ പിന്തുണയും അറിയിച്ചു. ഒ.പിയിൽ ഇരിക്കുമ്പോഴാണ് ഡോക്ടർ ആക്രമിക്കപ്പെട്ടത്. ഡോക്ടറുടെ കൈയ്യിൽ പൊട്ടലുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അത് ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തും. പ്രതി റിമാൻഡിലാണ്. കുറ്റം ചെയ്തയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പി.എൻ.എക്സ്.  5255/2022

date