Skip to main content

പി.എസ്.സി ചെയർമാനായി ഡോ. എം. ആർ. ബൈജു ചുമതലേറ്റു

കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായി ഡോ. എം. ആർ. ബൈജു ചുമതലയേറ്റു. തിരുവനന്തപുരത്തെ പി എസ് സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന ചെയർമാൻ അഡ്വ. എം. കെ. സക്കീർ സത്യവാചകം ചൊല്ലിക്കൊടുത്തു. പി എസ് സി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. 2017 മുതൽ പി.എസ്.സി അംഗമാണ് ഡോ. എം.ആർ ബൈജു. എം.ടെക് ബിരുദധാരിയായ അദ്ദേഹം തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പി.എൻ.എക്സ്.  5256/2022

date