Skip to main content

'നേർമിഴി' ഫോട്ടോ പ്രദർശനം ഭാരത് ഭവനിൽ

ലഹരിവിരുദ്ധ സന്ദേശവുമായി 'നേർമിഴിഫോട്ടോ പ്രദർശനം തിരുവനന്തപുരം ഭാരത് ഭവനിൽ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രദർശനം ഉദ്ഘാടനം ചെയ്തു. കേരള പത്രപ്രവർത്തക യൂണിയന്റെ സഹകരണത്തോടെ കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ പ്രമുഖ പത്ര ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണം സംസ്ഥാനത്തെ എല്ലാ സംഘടനകളും ഏറ്റെടുക്കണമെന്ന് മന്ത്രി പറഞ്ഞു. ലഹരിക്ക് എതിരായ യുദ്ധത്തിൽ സംസ്ഥാനത്തെ മാധ്യമങ്ങളും പങ്കാളികൾ ആകുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു പറഞ്ഞു. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം മന്ത്രി നിർവഹിച്ചു. ഇന്ന് (ഒക്ടോബർ 31) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കേരള മീഡിയ അക്കാദമി വിദ്യാർഥികൾ ലഹരി വിരുദ്ധ സന്ദേശം പകരുന്ന ഫ്‌ളാഷ് മോബുകൾ അവതരിപ്പിക്കും.

പി.എൻ.എക്സ്.  5257/2022

date