Skip to main content

ലഹരിവിരുദ്ധ സന്ദേശം നൽകി വി.എച്ച്.എസ്.ഇ എൻ.എസ്.എസ് ക്യാമ്പുകൾ സംഘടിപ്പിച്ചു

 

സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ ക്യാമ്പയിൻ ഏറ്റെടുത്ത് വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റുകൾ. 2022-23 അദ്ധ്യയന വർഷത്തെ ദ്വിദിന റെസിഡൻഷ്യൽ മിനി ക്യാമ്പിന്റെ ഒന്നാം ഘട്ടം ഒക്ടോബർ 2223 തീയ്യതികളിലും രണ്ടാം ഘട്ടം 2930 തീയ്യതികളിലും  സംഘടിപ്പിച്ചു. സംസ്ഥാനത്തൊട്ടാകെ 338 ക്യാമ്പസുകളിലായി എൻ.എസ്.എസിൽ പുതിയതായി എൻറോൾ ചെയ്ത പതിനേഴായിരത്തോളം ഒന്നാം വർഷ വിദ്യാർത്ഥി വോളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്.

സ്‌കൂളിനു സമീപത്തുള്ള പൊതുനിരത്തിൽ പൊതുജനങ്ങളോടൊപ്പം ''ലഹരി വിരുദ്ധ ജ്വാല'' തെളിയിച്ച് പ്രതിജ്ഞ ചൊല്ലിയാണ് സംസ്ഥാനമൊട്ടുക്കും മിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. സ്‌കൂളിനു സമീപം ലഹരിവിരുദ്ധ പ്രതിജ്ഞാവാക്യം ആലേഖനം ചെയ്തു ഒരുക്കുന്ന സെൽഫി പ്ലെഡ്ജ് ബൂത്തിലേക്ക് പരമാവധി ആളുകളെ ക്ഷണിച്ച് സെൽഫിയെടുപ്പിച്ച് സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസുകളായി ഇടുവാൻ വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചു. സ്‌കൂളിനടുത്തുള്ള വീടുകളിൽ വയോജനങ്ങളെ സന്ദർശിച്ച് വിദ്യാർത്ഥികൾ തയാറാക്കിയ അവസ്ഥാ പഠന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പഞ്ചായത്ത്തല വയോജന വികസന രേഖ 338 പഞ്ചായത്തുകളിലും ജനപ്രതിനിധികൾക്ക് കൈമാറി. ക്യാമ്പംഗങ്ങളായ എല്ലാ വിദ്യാർത്ഥികളും പുസ്ത സമാഹരണം നടത്തി സ്‌കൂളിനു സമീപ പ്രദേശത്തുള്ള സർക്കാർ ആശുപത്രികൾവില്ലേജ്പഞ്ചായത്ത് ഓഫീസുകൾപോലീസ് സ്റ്റേഷൻ തുടങ്ങിയ പൊതു സ്ഥലങ്ങളിലും ഓഫീസുകളിലും പുസ്തക തണൽ പദ്ധതിയിലൂടെ വായനാ ഇടങ്ങൾ സജ്ജീകരിച്ചു.

പി.എൻ.എക്സ്.  5258/2022

 

date