Skip to main content

സെക്രട്ടേറിയേറ്റ് അനക്സ് ബ്ലോക്കിന് സുരക്ഷയൊരുക്കാൻ 100 സി.സി.ടി.വി ക്യാമറകൾ

സെക്രട്ടേറിയേറ്റ് അനക്സ് ബ്ലോക്കിന് സുരക്ഷയൊരുക്കുന്നതിനായി 100 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു. രണ്ട് പ്രധാന കവാടങ്ങളിലുൾപ്പെടെ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ക്യാമറ പരിധിയിൽ ഉൾപ്പെടും. അനക്സ് ബ്ലോക്കിലെ എല്ലാ ഓഫിസുകളുടെയും പുറം ഭാഗത്തെ കാഴ്ചകൾ ക്യാമറ വഴി നിരീക്ഷിക്കാനാകും.

അകലത്തിലുള്ള കാഴ്ചകൾ പോലും വ്യക്തതയോടെ നിരീക്ഷിക്കാൻ സാധിക്കുന്ന രണ്ട് 30 x ക്യാമറകളും 22 ബുള്ളറ്റ് ക്യാമറകളും ഉൾപ്പെടെ 100 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആറ് മാസത്തെ സ്റ്റോറേജ് സംവിധാനം ലഭ്യമാണ്. 1.9 കോടി ചെലവിലാണ് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. 24 മണിക്കൂറും നിരീക്ഷിക്കുന്നതിനും സംവിധാനമുണ്ട്. സെക്രട്ടേറിയേറ്റിലെ പി.ഡബ്ല്യൂ.ഡി ഇലക്ട്രോണിക്സ് വിഭാഗമാണ് ക്യാമറകൾ സ്ഥാപിക്കുന്നതിന് നേത്യത്വം നൽകിയത്.

ഉദ്ഘാടന പരിപാടിയിൽ അഡീഷണൽ സെക്രട്ടറി പി. ഹണിഡെപ്യൂട്ടി സെക്രട്ടറി സന്തോഷ് ജേക്കബ് കെപി.ഡബ്ല്യൂ.ഡി ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ശ്രീല പി.എസ്എൻജിനീയർ ബിന്ദു പിഎൻജിനീയറിങ് അസിസ്റ്റന്റുമാരായ ജഗദീഷ് ചന്ദ് എസ്.എൽഗിരീഷ് ജി എന്നിവർ പങ്കെടുത്തു. 

പി.എൻ.എക്സ്.  5263/2022

date