Skip to main content

മലയാള ദിനാഘോഷവും ഭരണഭാഷാവാരാഘോഷവും ഇന്ന് (നവംബർ 01) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഈ വർഷത്തെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 ന് നടക്കുന്ന പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി വി.പി ജോയ് ഉദ്യോഗസ്ഥർക്ക് ഭരണഭാഷ ചൊല്ലിക്കൊടുക്കും.

മലയാള ഭാഷയ്ക്കു നൽകിയ വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്ത് എം. മുകുന്ദൻപ്രൊഫ. വി. മധുസൂദനൻ നായർ എന്നിവരെ സംസ്ഥാന സർക്കാർ ചടങ്ങിൽ ആദരിക്കും. സമകാലിക ജനപഥം ഭരണഭാഷാപതിപ്പിന്റെ പ്രകാശനം,സംസ്ഥാനതല ഭരണഭാഷാ പതിപ്പിന്റെ പുരസ്‌കാരം നൽകൽ തുടങ്ങിയവയും മുഖ്യമന്ത്രി നിർവഹിക്കും.

മികച്ച വകുപ്പിനുള്ള സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരം നിയമസഭാ സെക്രട്ടേറിയറ്റിനും മികച്ച ജില്ലയ്ക്കുള്ള പുരസ്‌കാരം പാലക്കാട് ജില്ലക്കും സമ്മാനിക്കും. ഭരണഭാഷാ സേവന പുരസ്‌കാരം - ക്ലാസ് IIII വിഭാഗം ഒന്നാംസ്ഥാനം ലഭിച്ച ഹോമിയോപ്പതി ഡയറക്ടറേറ്റിലെ ഹനിഷ് എം. പി.ക്കുംരണ്ടാംസ്ഥാനം ലഭിച്ച കായംകുളം ഫയർ ആൻഡ് റസ്‌ക്യു ഓഫീസിലെ ജി. പ്രസന്നകുമാറിനും തദ്ദവസരത്തിൽ പുരസ്‌കാരം നൽകും. ഭരണഭാഷാ സേവന പുരസ്‌കാരം - ക്ലാസ് III ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർവിഭാഗം ഒന്നാംസ്ഥാനം ചെങ്ങന്നൂർ സർവെ-ഭൂരേഖാ വകുപ്പിലെ ശാന്തികൃഷ്ണൻ എസ്സിനുംരണ്ടാംസ്ഥാനം പറവൂർ ഠൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ദീപലക്ഷ്മി കെ. ജി. ക്കും സമ്മാനിക്കും.

പി.എൻ.എക്സ്.  5272/2022

date