Post Category
പ്രൊജക്ട് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം വികാസ് ഭവനിൽ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രൊജക്ട് ഓഫീസർ (ശമ്പള സ്കെയിൽ 50200-105300) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കുന്നു. സർക്കാർ വകുപ്പുകളിൽ സമാനശമ്പള സ്കെയിലിൽ / 1st ഗസറ്റഡ് തസ്തികയിൽ സമാന മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബർ 16നു മുൻപ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.
പി.എൻ.എക്സ്. 5302/2022
date
- Log in to post comments