Skip to main content

മെഡിക്കൽ കോളേജിൽ മനുഷ്യ ശൃംഖലയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു

 സർക്കാരിന്റെ 'ലഹരി മുക്ത കേരളംകാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി.

കാമ്പയിന്റെ ഭാഗമായി മനുഷ്യ ശൃംഖലഫ്ളാഷ് മോബ്ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസ് മുതൽ മെഡിക്കൽ കോളേജ് ജങ്ഷനിലെ പ്രധാന കവാടം വരെ ഒരു കിലോമീറ്റർ നീളുന്നതായിരുന്നു മനുഷ്യ ശൃംഖല. മന്ത്രി വീണാ ജോർജ് ശൃംഖലയുടെ ആദ്യകണ്ണിയായി. മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യുനഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഡി.ആർ. അനിൽമെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കലാകേശവൻവൈസ് പ്രിൻസിപ്പൽ ഡോ. ഉഷാ ദേവിആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീൻനഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിൻസിപാരാമെഡിക്കൽ വിഭാഗം മേധാവി ഡോ. ഫാത്തിമദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബീനമെഡിക്കൽദന്തൽപാരാമെഡിക്കൽനഴ്സിംഗ് കോളേജുകളിലെ അധ്യാപകർഅനധ്യാപകർവിദ്യാർത്ഥികൾസംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ്. 5309/2022

date