Skip to main content

കിറ്റ്‌സിൽ ലഹരിവിരുദ്ധ മുനുഷ്യച്ചങ്ങല

കേരള പിറവി ദിനത്തിൽ സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികളുടെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) വിദ്യാർഥികളും ജീവനക്കാരും മനുഷ്യച്ചങ്ങല തീരിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ  ലഹരിവിരുദ്ധ സന്ദേശം കിറ്റ്സ് പ്രിൻസിപ്പൽ ഡോ. ബി. രാജേന്ദ്രൻ ചൊല്ലിക്കൊടുത്തു. തുടർന്ന് ലഹരി വസ്തുക്കളുടെ ചിത്രം പ്രതീകാത്മകമായി കത്തിച്ചു.

പി.എൻ.എക്സ്. 5319/2022

date