Skip to main content

നിയമസഭാ സുവർണ ജൂബിലി മുസിയം പൊതുജനങ്ങൾക്കായി സമർപ്പിച്ചു

പുരാവസ്തു വകുപ്പിന്റെ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവൃത്തികൾക്കുശേഷം നിയമസഭാ സുവർണ ജൂബിലി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിന്റെ ഉദ്ഘാടനം മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ അധ്യക്ഷത വഹിച്ചു.

പരമ്പരാഗത നിർമാണ രീതികൾ അവലംബിച്ചാണ് പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായ നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിച്ചതെന്ന് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തുകൊണ്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

പതിനാലാം കേരള നിയമസഭയുടെ കാലത്ത് നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം പൈതൃക മന്ദിരത്തിൽ ആർക്കിയോളജി വകുപ്പ് ആരംഭിച്ച പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കിയതായും മ്യൂസിയത്തിന്റെ സമഗ്ര നവീകരണത്തിന്റെയും ഇ.എം.എസ്. സ്മൃതിയുടെയും ഡി.പി.ആർ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും സ്പീക്കർ പറഞ്ഞു.

ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്എം.എൽ.എ മാരായ കെ. ബാബു, പി. സി. വിഷ്ണുനാഥ്കെ. കെ. രമനിയമസഭാ സെക്രട്ടറി എ. എം. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 5354/2022

date