Skip to main content

ഡെപ്യൂട്ടേഷൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ്ജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ എൽ.ഡി. ക്ലാർക്കിന്റെ (ശമ്പള സ്‌കെയിൽ 26,500-60,700) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനം ചെയ്യാൻ താല്പര്യമുള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ മൂന്നു വർഷത്തെ പ്രവർത്തിപരിചയമുള്ള സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ ബിരുദംകമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ ആയിരിക്കണം. അപേക്ഷബയോഡേറ്റകേരള സർവീസ് റൂൾചട്ടം-1റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്വകുപ്പ് മേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന നവംബർ 19 നോ അതിനു മുൻപോ കിട്ടത്തക്ക വിധം ഡയറക്ടർചൈൽഡ് ഡെവലപ്‌മെന്റ് സെന്റർമെഡിക്കൽ കോളേജ്തിരുവനന്തപുരം-695011 (ഫേൺ നമ്പർ: 0471-2553540) എന്ന വിലാസത്തിൽ ലഭ്യമാക്കണം.

പി.എൻ.എക്സ്. 5366/2022

date