Post Category
ജൂനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ
തിരുവനന്തപുരം വികാസ് ഭവനിലെ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ട് (ശമ്പള സ്കെയിൽ 43400-91200) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന ശമ്പള സ്കെയിലൂം തസ്തികയിലും സേവനമനുഷ്ഠിക്കുന്നവർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബർ 16നു മുൻപ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.
പി.എൻ.എക്സ്. 5374/2022
date
- Log in to post comments