Skip to main content

കുറഞ്ഞ നിരക്കിൽ തൊഴിലധിഷ്ഠിത പരിശീലനം

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചിൽ തൊഴിലധിഷ്ഠിത പരിശീലന കോഴ്‌സുകൾ നടത്തുന്നു. കുറഞ്ഞ നിരക്കിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്‌സുകളായ പൈത്തൺപ്രോഗ്രാമിങ്ഡാറ്റാസയൻസ് എന്നിവയിലാണ് ഓൺലൈൻ പരിശീലനം. ഒരു ബാച്ചിൽ 25 കുട്ടികൾ. 100 ശതമാനം പ്ലേസ്‌മെന്റ് അസ്സിസ്റ്റൻസ് ഉറപ്പ് നൽകുന്നു. +2, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 11. ഫോൺ:  0471-2365445, 9496015002, www.reach.org.in.

പി.എൻ.എക്സ്. 5377/2022

date