Skip to main content

ഫാഷൻ ഡിസൈനിംഗ് സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ടല ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ സ്‌പോട്ട് അഡ്മിഷൻ നവംബർ അഞ്ചിന് നടക്കും. www.polyadmission.org വഴി ഓൺലൈനായി രജിസ്‌റ്റർ ചെയ്യാം. അല്ലാത്തവർക്ക് പോളിടെക്‌നിക് കോളേജിൽ ചെയ്യാവുന്നതാണ്.

രജിസ്‌ട്രേഷൻ രാവിലെ 9 മണി മുതൽ 11 വരെ. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. ഫീസ് 605 രൂപ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കണം. അഡ്മിഷന് വരുന്നവർ www.polyadmission.org പരിശോധിച്ച് ഒഴിവുകൾ മനസിലായിരിക്കണം.

പി.എൻ.എക്സ്. 5385/2022

 

date