Post Category
ഡി.സി.എ പ്രവേശന തീയതി നീട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് എട്ടാം ബാച്ചിന്റെ പ്രവേശന തീയതി നീട്ടി. നവംബർ എട്ട് വരെ പിഴയില്ലാതെയും 60 രൂപ പിഴയോടുകൂടി നവംബർ 15 വരെയുമാണ് നീട്ടിയത്. ഫീസ് ഒടുക്കി www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പി.എൻ.എക്സ്. 5392/2022
date
- Log in to post comments