Skip to main content

ഓൺലൈൻ ശില്പശാല

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ സംരംഭകത്വ ദിനമായ നവംബർ 9ന്  രാവിലെ 11 മണിക്ക് ഓൺലൈൻ ശില്പശാല സംഘടിപ്പിക്കുന്നു. സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ ഐ.എ.എസ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. കേരളസർക്കാരിന്റെ സംരംഭകത്വ സമീപനങ്ങളുംഉദ്യമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം പ്രഭാഷണം നടത്തും. സംരംഭകത്വത്തിന്റെ വിവിധ വശങ്ങൾ വിശകലനം ചെയ്യുന്ന ശില്പശാലയിൽ പ്രമുഖ വ്യവസായ സംരംഭകരായ ഡോ. ലിനി ബേസിൽസാൻഡിത് തണ്ടശ്ശേരി എന്നിവർ വിവിധ സെഷനുകളിലെ ക്ലാസ്സുകൾ നയിക്കും. സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് ഡയറക്ടർ സി.എ.ഡോ. ബിനോയ് ജെ കാറ്റാടിയിൽ ആമുഖ പ്രഭാഷണം നടത്തും. ശില്പശാലയിൽ പങ്കെടുക്കുന്നതിന് https://meet.google.com/vgi-bsht-ycj (ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോം) എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9496217597.

പി.എൻ.എക്സ്. 5399/2022

date