Skip to main content

ശിൽപശാല നവംബർ നാലിന്‌

സംസ്ഥാന സർക്കാർ എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതികളുടെ ബോധവത്കരണത്തിനായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. നവംബർ നാല് വെള്ളി ഉച്ചക്ക് 2.30ന് കൂടാളി പൊതുജന വായനശാല ഹാളിൽ കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ജലജ ഉദ്ഘാടനം ചെയ്യും. തൊഴിൽ പദ്ധതികളെ കുറിച്ച് എംപ്ലോയ്‌മെന്റ് ഓഫീസർ കെ മുഹമ്മദ് അർഷാദ്, ബാങ്കിംഗ് നടപടികൾ സംബന്ധിച്ച് എഫ് എൽ സി എൻ എൻ ശ്യാം എന്നിവർ ക്ലാസെടുക്കും. വിവിധ സ്വയംതൊഴിൽ പദ്ധതികളുടെ അപേക്ഷാ ഫോറം ശിൽപശാലയിൽ ലഭിക്കും. ഫോൺ: 0497 2700831.

date