Skip to main content

കൊച്ചിൻ ഷിപ് യാർഡിൽ പരിശീലനം

ഐ ടി ഐ കഴിഞ്ഞവർക്ക് കൊച്ചിൻ ഷിപ് യാർഡിൽ പരിശീലനത്തിന് സഹായിക്കുന്ന മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ കോഴ്സിലേക്ക് കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജിൽ പ്രവേശനം തുടങ്ങി. ആറ് മാസത്തെ കോഴ്സിൽ ഐ ടി ഐ ഫിറ്റർ, ഷീറ്റ് മെറ്റൽ, വെൽഡർ അനുബന്ധ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പരിശീലനം ആദ്യ രണ്ട് മാസം കോഴിക്കോട് ഗവ. പോളിടെക്‌നിക്ക് കോളേജിലും തുടർന്നുള്ള നാല് മാസം കൊച്ചിൻ ഷിപ് യാർഡിലുമായിരിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് അസാപും കൊച്ചിൻ ഷിപ് യാർഡും നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. പ്രായപരിധി 30 വയസ്. ഫോൺ: 9495999710, 9495999787. രജിസ്‌ട്രേഷൻ ലിങ്ക്: https://bit.ly/mariniefitter

date