Skip to main content
ടൈലറിങ്ങ് യൂണിറ്റിനായി അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് നിർമിച്ച വർക്ക് ഷെഡ് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത ഉദ്ഘാടനം ചെയ്യുന്നു

ടൈലറിങ്ങ് യൂനിറ്റിന് വർക്ക് ഷെഡ് നിർമ്മിച്ചു

കുഴിമ്പാലോടെ വനിത സംരംഭമായ അഞ്ചൂസ് ടൈലറിങ്ങ് യൂണിറ്റിന് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വർക്ക് ഷെഡ് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2.86 ലക്ഷം രൂപ ചെലവിലാണ് ഷെഡ് ഒരുക്കിയത്.

ഇ കെ ബിന്ദു, ഇ കെ സരിത, കെ വി ഷീജ, പി സിന്ധു, എം ഷീബ എന്നിവരാണ് യൂണിറ്റ് അംഗങ്ങൾ. ഇ കെ ബിന്ദു വട്ടുനൽകിയ ഒരു സെന്റ് സ്ഥലത്താണ് ഷെഡ് നിർമിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി സുരേന്ദ്രൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് ടി പ്രസന്ന, സെക്രട്ടറി പി ബാബുരാജ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ അഭിഷേക്, അസി. സെക്രട്ടറി കെ സുജിത്ത് എന്നിവർ സംസാരിച്ചു.

date