Skip to main content
ജില്ലാതല ബഡ്സ് കലോത്സവം 'താലോലം

താലോലം: ജില്ലാതല ബഡ്സ് കലോത്സവം

ബഡ്സ് സ്‌കൂളിലെ കുട്ടികളുടെ മാനസിക വികാസം ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന ജില്ലാതല ബഡ്സ് കലോത്സവം 'താലോലം 2022'ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. ബർണശ്ശേരി നായനാർ അക്കാദമിയിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഡോ. വി ശിവദാസൻ എം പി, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓഡിനേറ്റർ ഡോ. എം സുർജിത്ത്, മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ, കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി ജില്ലാ പ്ലാനിങ് ഓഫീസർ കെ പ്രകാശൻ, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ അഞ്ജു മോഹൻ, കോർപറേഷൻ സി ഡി എസ് ചെയർപേഴ്‌സൺ വി ജ്യോതിലക്ഷ്മി, ജില്ലാ പ്രോഗ്രാം മാനേജർ, പി വിനേഷ് തുടങ്ങിയവർ പങ്കെടുത്തു.

date