Skip to main content

സൗജന്യ മത്സര പരീക്ഷാ പരിശീലനം തുടങ്ങി

കണ്ണൂർ യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ്  ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മട്ടന്നൂർ നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലന പരിപാടി തുടങ്ങി. മട്ടന്നൂർ സി ഡി എസ് ഹാളിൽ കെ കെ ശൈലജ ടീച്ചർ എം എൽ എ  ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ തോമസ് ഫ്രാൻസിസ്, കണ്ണൂർ യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് ടി എം പുഷ്പ, മട്ടന്നൂർ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ വി കെ സുഗതൻ, കൗൺസിലർ വി എൻ മുഹമ്മദ്, സെക്രട്ടറി എസ് വിനോദ് കുമാർ, സി ഡി എസ് ചെയർപേഴ്‌സൺ പി രേഖ, മട്ടന്നൂർ എംപ്ലോയ്‌മെന്റ് ഓഫീസർ വി എൻ നിർമല, കെ പി രമേഷ് ബാബു, സീനിയർ ക്ലർക്ക് ബൈജു നാഥൻ എന്നിവർ സംസാരിച്ചു.

date