Skip to main content

ഗസ്റ്റ് ലക്ചറർ ഒഴിവ്

പെരിങ്ങോം ഗവ. കോളേജിൽ ഈ അധ്യയന വർഷത്തേക്ക് ഫിസിക്‌സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നവംബർ ഏഴിന് രാവിലെ 11 മണിക്ക് കോളേജിൽ നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ്  ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 04985 295440, 8304816712. ഇമെയിൽ: govtcollegepnr@gmail.com

date