Skip to main content

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വാക്ക്-ഇൻ-ഇന്റർവ്യൂ

സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) കരാർ അടിസ്ഥാനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ താത്കാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദവും സർക്കാർ കോളേജുകൾ/അംഗീകൃത കോളേജുകൾ/ സർവകലാശാലകൾ/ മറ്റ് സർക്കാർ വകുപ്പുകൾ/ അപ്പക്‌സ് സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ അഡ്മിനിസ്‌ട്രേറ്റീവ് പോസ്റ്റിലുള്ള 10 വർഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത. ഏതെങ്കിലും മാനേജ്‌മെന്റ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദംഎം.ബി.എ എന്നിവ അധിക യോഗ്യതയായി പരിഗണിക്കും. പ്രായപരിധി 65 വയസ്. താൽപ്പര്യമുള്ളവർ നവംബർ 10ന് രാവിലെ 10.30ന് തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുമായി വാക്ക്-ഇൻ-ഇന്റർവ്യൂവിന് എത്തണമെന്ന് അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2320420, 94466702612.

പി.എൻ.എക്സ്. 5402/2022

date