Post Category
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നവംബർ മൂന്നാം വാരം ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Computerized Financial Accounting Using Tally കോഴ്സിലേക്ക് പ്ലസ് ടു കൊമേഴ്സ്/ ബി.കോം യോഗ്യതയുള്ളവർക്കും, PHP MySQL കോഴ്സിലേയ്ക്ക് പ്ലസ് ടു/ മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവർക്കും, C progamming ലേയ്ക്ക് ബി.ടെക് വിദ്യാർഥികൾക്കും, Certificate Course in Python ലേയ്ക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നവംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഫോൺ: 0471 2560333.
പി.എൻ.എക്സ്. 5426/2022
date
- Log in to post comments