Skip to main content

ഭക്ഷ്യ ഭദ്രതാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

        തനത് ഭക്ഷ്യ ഭദ്രതയ്ക്ക് മുതൽകൂട്ടാകുന്ന പ്രവർത്തനങ്ങളിൽ ദീർഘകാലമായി വ്യാപൃതരായിരിക്കുന്ന വ്യക്തികളെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഏർപ്പെടുത്തുന്ന പ്രഥമ ഭക്ഷ്യ ഭദ്രതാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യ ഭദ്രത മെച്ചപ്പെടുത്തുന്നതിന് ജൈവ കൃഷിരീതി അവലംബിച്ച് നടത്തുന്ന കാർഷികോല്പാദനം, പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിൽ അസാധാരണമായ പ്രവർത്തനം കാഴ്ച വെച്ച വ്യക്തികൾക്ക് അപേക്ഷിക്കാം. അർഹരായവരെ വ്യക്തികൾക്കോ / സംഘടനകൾക്കോ നാമനിർദ്ദേശം ചെയ്യാവുന്നതുമാണ്. അപേക്ഷകൾ നവംബർ 30ന് മുമ്പായി മെമ്പർ സെക്രട്ടറി, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ലീഗൽ മെട്രോളജി ഭവൻ, പട്ടം പാലസ്.പി.ഒ, തിരുവനന്തപുരം- 4 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2965398.

പി.എൻ.എക്സ്. 5428/2022

date