Skip to main content

റോഡ് സുരക്ഷാ  സർട്ടിഫിക്കേഷൻ കോഴ്സ് ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കും

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ  സയൻസ് ആൻഡ് ടെക്‌നോളജിനാഷണൽ പ്‌ളാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്)  എന്നിവയുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ,റോഡ് സുരക്ഷാ ഓഡിറ്റ്,  എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ കോഴ്സ് തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ നടക്കും. ദേശീയ പാത അതോറിറ്റി ജീവനക്കാർക്കായി 2022 നവംബർ 7 മുതൽ 21 വരെഇന്ത്യൻ റോഡ്സ് കോൺഗ്രസ് (IRC), റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം (MoRTH) എന്നിവയുമായി സഹകരിച്ചാണ് കോഴ്‌സ് നടത്തുന്നത്. പരിപാടിയുടെ ഉദ്ഘാടനം നവംബർ 7 രാവിലെ 10 മണിക്ക് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ ഹാർമണി ഹാളിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു  നിർവഹിക്കും.  അഡ്വ. വി.കെ. പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.

പി.എൻ.എക്സ്. 5433/2022

date