Skip to main content

കെയർടേക്കർ ഒഴിവ്

 

തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ(പുരുഷൻ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.  യോഗ്യത: പ്ലസ് ടു / തത്തുല്യം. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള / ജുവനൈൽ ജസ്റ്റിസ് ആക്ടിനു കീഴിലുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ / അനാഥാലയത്തിൽ കെയർ ഗീവർ / കെയർടേക്കർ തസ്തികയിലുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. വനിതകളും ഭിന്നശേഷിക്കാരും അർഹരല്ല. പ്രായപരിധി: 2022 ജനുവരി ഒന്നിന് 18നും 41നും മദ്ധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നവം.19നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

date