Skip to main content
കാട്ടൂർ - അതിദാരിദ്ര്യ നിർമ്മാജന ഉപപദ്ധതി ഉദ്ഘാടനം കാറ്റിക്കിസം  ഹാളിൽ മന്ത്രി ആർ.ബിന്ദു നിർവഹിക്കുന്നു

അതിദരിദ്രരെ  മുഖ്യധാരയിലെത്തിച്ച്  ജീവിതഭദ്രതയും സുരക്ഷയും ഉറപ്പുവരുത്തും: മന്ത്രി ആർ ബിന്ദു

 

സമൂഹത്തിലെ അതിദരിദ്രരെ    മുഖ്യധാരയിലെത്തിച്ച് അവരുടെ ജീവിത ഭദ്രതയും സുരക്ഷയും ഉറപ്പു വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സാമൂഹ്യ നീതിയിലധിഷ്ഠിതമായ സമഗ്ര വികസനം എന്ന കാഴ്പ്പാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. കാട്ടൂർ പഞ്ചായത്ത് അതിദാരിദ്ര്യ  നിർമ്മാർജ്ജന ഉപപദ്ധതി നിർവഹണ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

ദാരിദ്ര്യ നിർമ്മാർജ്ജനം നല്ല  രീതിയിൽ ഏറ്റെടുത്ത് നടത്താനായ സംസ്ഥാനമാണ് കേരളം. കാലങ്ങളായുണ്ടായ വർഗ സമവാക്യങ്ങൾ മാറ്റിയെഴുതാനും എല്ലാവർക്കും നല്ല രീതിയിലുള്ള ജീവിത നിലവാരം ഉറപ്പുവരുത്താനും സാധിച്ചിട്ടുണ്ട്. എങ്കിൽ പോലും നവകേരള വികസന മോഡലിന്റെ ആനുകൂല്യങ്ങൾ ലഭിക്കാത്ത ഒരു വിഭാഗം ഇപ്പോഴും കേരളത്തിലുണ്ട്. അവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് അതിദാരിദ്ര നിർമ്മാർജ്ജന പ്രക്രിയയിലൂടെ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

കാട്ടൂർ, കാറ്റിക്കിസം ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, പഞ്ചായത്ത് സെക്രട്ടറി ഷാജിൻ എം കെ,  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി എ കമറുദ്ദീൻ, വിഇഒ പ്രജിത പ്രകാശ്, ജനപ്രതിനിധികളായ സന്ദീപ്, സുനിത മനോജ്, വിമല സുഗുണൻ, ടി ലത, അമിത മനോജ്, എ കെ ബഷീർ, വി  എൽ ജോസ്, ധനീഷ്‌ എന്നിവർ പങ്കെടുത്തു.

date