Skip to main content

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ടോയ്ലറ്റ് കോംപ്ലക്‌സും ടേക്ക്- എ- ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രവും തുറന്നു കൊടുത്തു

 
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ടോയ്ലറ്റ് കോംപ്ലക്‌സും ടേക്ക് എ ബ്രേക്ക് വഴിയോരവിശ്രമ കേന്ദ്രവും  പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. 2011 മുതല്‍ വാടാനപ്പള്ളി ജംഗ്ഷനില്‍  സുലഭ്  ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് നടത്തിവന്നിരുന്ന ടോയ്‌ലറ്റ് കോംപ്ലക്‌സ് ആണ് ആധുനിക സൗകര്യങ്ങളോടെ വഴിയോര വിശ്രമകേന്ദ്രം കൂടി കൂട്ടിച്ചേര്‍ത്ത്  ടേക്ക് എ ബ്രേക്ക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തി പൂര്‍ത്തിയാക്കിയിരിക്കുന്നത്. അറ്റകുറ്റ പണികള്‍ക്കായി കഴിഞ്ഞ മൂന്ന് മാസമായി ഈ കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. കേരളപ്പിറവി ദിനത്തില്‍ മുരളി പെരുനെല്ലി എംഎല്‍എ ആണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. കേന്ദ്രം നിലവിൽ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിഭാസി അറിയിച്ചു.

date