Skip to main content

ഫുട്ബോൾ പരിശീലനത്തിന് അപേക്ഷിക്കാം

ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് കേരളത്തിലെ 10നും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ലിംഗ ഭേദമന്യേ അടിസ്ഥാന ഫുട്ബോൾ പരിജ്ഞാനം നൽകുന്നതിനായി സർക്കാർ കായിക യുവജനകാര്യാലയം, സംസ്ഥാന സ്പോർട്സ് കൗൺസിൽ എന്നിവ വൺ മില്യൺ ഗോൾ’ ക്യാമ്പയിൻ നടത്തും. തിരുവനന്തപുരം ജില്ലയിൽ 72 സെന്ററുകളിലായി 100 കുട്ടികൾക്ക് ദിവസവും ഒരു മണിക്കൂർ വീതം 10 ദിവസത്തേക്ക് പരിശീലനം നൽകും. ഓരോ സെന്ററിലും ഒരു ട്രെയിനറും ഫുട്ബോൾ ഗ്രൗണ്ടും (താത്കാലികമായി ക്രമീകരിച്ചതുമാകാം) ഓരോ സെന്ററുകൾക്കും രണ്ടു ഫുട്ബോളും നടത്തിപ്പിനായി 3,000 രൂപയും ജില്ലാ സ്പോർട്സ് കൗൺസിൽ മുഖേന നൽകും. താത്പര്യമുള്ളവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ കായിക വികസന സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയിൽ നിന്നുള്ള അപേക്ഷകൾ നവംബർ 9ന് 5 മണിക്ക് മുമ്പ് ജില്ലാ സ്പോർട്സ് കൗൺസിലിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക്0471-2331720 / 9495521112.

പി.എൻ.എക്സ്. 5436/2022

date