Skip to main content

ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോ വെബ്സൈറ്റ് പ്രകാശനം ഇന്ന് (നവംബർ 9)

സംസ്ഥാനത്തെ നഗരങ്ങളിലെ മാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എ.ഐ.ഐ.ബി) സാമ്പത്തിക സഹായത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോ വെബ്സൈറ്റ് എന്നിവയുടെ പ്രകാശനം നവംബർ 9ന് ഉച്ചയ്ക്ക് 12.15 ന് നടത്തും.

        തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം. ബി. രാജേഷ് പ്രകാശന കർമ്മം നിർവഹിക്കും.

പി.എൻ.എക്സ്. 5463/2022

date