Skip to main content

എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നവംബർ മൂന്നാം വാരം ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. Computerized Financial Accounting using Tally കോഴ്സിലേക്ക് പ്ലസ്ടു കൊമേഴ്സ് / ബി.കോം യോഗ്യതയുള്ളവർക്കും, ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും, പി.എച്ച്.പി MySQL കോഴ്സിലേക്ക് പ്ലസ്ടു/ മൂന്ന് വർഷത്തെ ഡിപ്ലോമയുള്ളവർക്കും, പ്രോഗ്രാമിങ്ങിലേക്ക് ബി.ടെക് വിദ്യാർഥികൾക്കും, Certificate Course in Python ലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in ൽ നവംബർ 13 വരെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0471-2560333.

പി.എൻ.എക്സ്. 5466/2022

date