Skip to main content

സുസ്ഥിര ടൂറിസം വികസനം: ശില്പശാല സംഘടിപ്പിച്ചു

 എടവക ഗ്രാമ പഞ്ചായത്ത് സുസ്ഥിര ടൂറിസം വികസനം ലക്ഷ്യമാക്കി തയ്യാറാക്കുന്ന സമഗ്ര മൈക്രോ പ്ലാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് സ്വരാജ് ഹാളില്‍ നടന്ന ശില്‍പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ് അധ്യക്ഷത വഹിച്ചു. ഇക്വേഷന്‍സ് സെക്രട്ടറി കെ.ടി. സുരേഷ്, ആര്‍ട്ടിസ്റ്റ് നരേന്ദ്ര രഘുനാഥ്, ഡോ. ടി.ആര്‍ സുമ, സുമേഷ് മംഗലശ്ശേരി എന്നിവര്‍ ചേര്‍ന്ന് മൈക്രോ പ്ലാന്‍ വികസന പദ്ധതി രൂപരേഖ അവതരിപ്പിച്ചു. ശില്‍പശാലയുടെ രണ്ടാം ദിനത്തില്‍ വിദഗ്ദ സംഘത്തോടൊപ്പം വിവിധ ഗ്രൂപ്പുകളായി  തിരിഞ്ഞ് സംഘടിപ്പിച്ച പ്രാദേശിക ടൂര്‍ പ്രോഗ്രാമിന് പഞ്ചായത്ത് പ്രതിനികളായ  ജംസീറ ഷിഹാബ്, ജോര്‍ജ് പടകൂട്ടില്‍, ജെന്‍സി ബിനോയി, ഷിഹാബ് അയാത്ത്, ഷില്‍സണ്‍ മാത്യു, അഹമ്മദ് കുട്ടി ബ്രാന്‍, ഗിരിജ സുധാകരന്‍, ലിസി ജോണ്‍, വിനോദ് തോട്ടത്തില്‍, കെ. ഷറഫുന്നീസ, ലത വിജയന്‍, വി.സി. മനോജ്, ജോസ് പി.ജോണ്‍, കെ.എം. ഇബ്രാഹിം കുട്ടി, പ്രവീണ്‍ രാജഗിരി എന്നിവര്‍  നേതൃത്വം നൽകി. ചെറുവയല്‍ രാമന്‍, ഡോ. ജോസഫ് മക്കോളില്‍, പി.ജെ. മാനുവല്‍, സെക്രട്ടറി എന്‍. അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date