Skip to main content

പൂതാടിയില്‍ എ.ബി.സി.ഡി ക്യാമ്പ് ഇന്ന് തുടങ്ങും

പൂതാടി ഗ്രാമപഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി എ.ബി.സി.ഡി ക്യാമ്പ് നവംബര്‍ 8, 9, 10 തീയതികളില്‍ നടക്കും. ജില്ലാ ഭരണകൂടം തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് നടത്തുന്നത്. കേണിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഹാളില്‍ നടക്കുന്ന എ.ബി.സി.ഡി ക്യാമ്പില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പ് വരുത്തും. രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള സേവനങ്ങളും നല്‍കുന്നതാണെന്ന് ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു.

date