Skip to main content

പത്തപ്പിരിയം ഗവ. യു.പി സ്‌കൂളില്‍ നിര്‍മിച്ച പാചകപുര എംഎല്‍എ ഉദ്ഘാടനം ചെയ്തു

എടവണ്ണ പത്തപ്പിരിയം ഗവ: യു.പി സ്‌കൂളില്‍ നിര്‍മിച്ച പുതിയ പാചകപ്പുരയുടെ ഉദ്ഘാടനവും ഉന്നത വിജയികളെ ആദരിക്കല്‍ ചടങ്ങും പി.കെ ബഷീര്‍ എംഎല്‍എ നിര്‍വഹിച്ചു. പി.കെ ബഷീര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂളില്‍ പുതിയ പാചകപ്പുര നിര്‍മിച്ചത്. 2021-22 വര്‍ഷത്തെ എല്‍എസ്എസ്, യു.എസ്.എസ്, മറ്റ് മത്സര വിജയികളെയും ചടങ്ങില്‍ ആദരിച്ചു.

എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അഭിലാഷ് അധ്യക്ഷനായി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ്, വിദ്യഭ്യാസ സ്ഥിരം സമിതി  ചെയര്‍മാന്‍ കെ.ടി അന്‍വര്‍, വി. അര്‍ജുനന്‍, എ.പി ജൗഹര്‍ സാദത്ത്, ഇ.എ കരീം, ശിവശങ്കരന്‍, വി.പി അഷ്‌റഫ്, കെ.ഷിജു കൃഷ്ണന്‍, ജിജിന ഉണ്ണികൃഷ്ണന്‍, മുബാറക് മാസ്റ്റര്‍, വി.പി ശുഹൈബ്, കിഷോര്‍ കുമാര്‍, സി.അലവി, പി.കെ അനുഷ, സ്റ്റാഫ് സെക്രട്ടറി യു.കെ സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date