Skip to main content

പൊന്നാനിയില്‍ പുരാതന ഗുഹ കണ്ടെത്തിയ സംഭവം; പുരാവസ്തു വകുപ്പ്  ഇന്ന് സ്ഥലം സന്ദര്‍ശിക്കും

 

പൊന്നാനി ഹാര്‍ബറിന് സമീപം കാന നിര്‍മാണത്തിനിടെ പുരാതന ഗുഹ കണ്ടെത്തിയ സംഭവത്തില്‍ പുരാവസ്തു വകുപ്പ് ഇന്ന് (നവംബര്‍ ഒന്‍പത്) രാവിലെ 9.30ന് സ്ഥലം സന്ദര്‍ശിക്കും. കോഴിക്കോട് പഴശിരാജ മ്യൂസിയം  ഇന്‍ ചാര്‍ജ് ഓഫീസര്‍ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശനം നടത്തുക. കഴിഞ്ഞ ദിവസം പി.നന്ദകുമാര്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

കര്‍മ്മ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പഴയ സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്ക് ചാല്‍ നിര്‍മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടയിലാണ് ചെങ്കല്ലുകൊണ്ട് നിര്‍മിച്ച ആര്‍ച്ചും ചെറിയ ഗുഹയും കണ്ടെത്തിയത്. പഴയകാല ഇരുനില കെട്ടിടമായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആര്‍ച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

date