Skip to main content

ട്രൈബല്‍ മേഖലയിലെ കര്‍ത്തവ്യവാഹകര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ട്രൈബല്‍ മേഖലയിലെ കര്‍ത്തവ്യവാഹകരായ ട്രൈബല്‍ പ്രമോട്ടേഴ്‌സ്, കൗണ്‍സിലേഴ്സ്, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കേഴ്സ്, കുടുംബശ്രീയുടെ ആനിമേറ്റേഴ്‌സ് എന്നിവര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുട്ടികളുടെ സംരക്ഷണം എന്ന വിഷയത്തിലാണ് പരിശീലനം. നിലമ്പൂര്‍ നഗരസഭാ ഹാളില്‍ സംഘടിപ്പിച്ച പരിശീലനം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതഞ്ജലി അധ്യക്ഷനായി. ചടങ്ങില്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ മുഹമ്മദ് സാലിഹ്, ഒആര്‍സി പ്രൊജക്ട് അസിസ്റ്റന്റ് കെ.ശംസുദ്ധീന്‍, കുടുംബശ്രീ സ്പെഷ്യല്‍ ട്രൈബല്‍ പ്രൊജക്ട് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കല്പന, സോഷ്യല്‍ വര്‍ക്കര്‍ അഞ്ജലി  എന്നിവര്‍ സംസാരിച്ചു. ബാലവകാശവും നിയമവും എന്ന വിഷയത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതഞ്ജലിയും ബാല സംരക്ഷണ സംവിധാനങ്ങളെക്കുറിച്ച് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എകെ മുഹമ്മദ് സാലിഹ് എന്നിവരും ക്ലാസ് നല്‍കി.

date