Skip to main content

മൂന്നാം പട്ടയ മിഷന്‍: പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു

'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ' എന്ന ലക്ഷ്യം നിറവേറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മൂന്നാം പട്ടയ മിഷന്‍ - 2022 പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ലാന്‍ഡ് ട്രൈബ്യൂണലുകള്‍ കേന്ദ്രീകരിച്ച് നവംബര്‍ 14 മുതല്‍ പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. നിലവില്‍ വിചാരണ നടന്നു വരുന്നതും വിചാരണകള്‍ നടത്തിയിട്ടില്ലാത്തതുമായ കേസുകളില്‍ ഉള്‍പ്പെട്ട കക്ഷികള്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് രേഖകള്‍ ഹാജരാക്കാം. അദാലത്തില്‍ പങ്കെടുത്തവര്‍ക്കായി പ്രത്യേകം വിചാരണ നടത്തി എല്ലാ കേസുകളിലും 2023 മാര്‍ച്ച് 30 നകം തീര്‍പ്പുകല്‍പ്പിക്കും.
മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂണല്‍ പരിധിയില്‍ വരുന്ന താലൂക്കുകളിലുള്ളവര്‍ക്ക് മഞ്ചേരി വില്ലേജ് ഓഫീസ് ഹാളിലാണ് അദാലത്ത് നടക്കുക. നവംബര്‍ 14 ന് പെരിന്തല്‍മണ്ണ താലൂക്ക്, 15 ന് ഏറനാട് താലൂക്ക്, 16 ന് നിലമ്പൂര്‍ താലൂക്ക് എന്നിങ്ങനെ രാവിലെ 10.30 മുതല്‍ അദാലത്ത് നടക്കും. തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ പരിധിയില്‍ വരുന്ന തിരൂര്‍ താലൂക്കില്‍ നിന്നുള്ള കേസുകളില്‍ നവംബര്‍ 14 നും പൊന്നാനി താലൂക്കില്‍ നിന്നുള്ള കേസുകളില്‍ 15 നും തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസ് ഹാളില്‍ വെച്ച് രാവിലെ 10.30 ന് അദാലത്ത് നടക്കും. തിരൂരങ്ങാടി ലാന്‍ഡ് ട്രൈബ്യൂണല്‍ പരിധിയില്‍ വരുന്ന  കൊണ്ടോട്ടി താലൂക്കില്‍ നിന്നുള്ള കേസുകളില്‍ 14 നും തിരൂരങ്ങാടി താലൂക്കില്‍ നിന്നുള്ള കേസുകളില്‍ 15 നും തിരൂരങ്ങാടി ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസ് ഹാളില്‍ വെച്ച് രാവിലെ 10.30 മുതല്‍ അദാലത്ത് നടക്കും.
തിരൂര്‍ എല്‍.എ (ജി) ഓഫീസിന് കീഴില്‍ പൊന്നാനി താലൂക്ക് പരിധിയില്‍ വരുന്ന കേസുകളില്‍ എല്‍.എ (ജി) ഹാളില്‍ വെച്ചും മലപ്പുറം എല്‍.എ (ജി) ഓഫീസിന് കീഴില്‍ തിരൂര്‍ താലൂക്ക് പരിധിയില്‍ വരുന്ന കേസുകളില്‍ എല്‍.എ (ജി) ഓഫീസില്‍ വെച്ചും നവംബര്‍ 15 ന് രാവിലെ 10.30 മുതല്‍ അദാലത്ത് നടക്കും.  എല്‍.എ (എയര്‍പോര്‍ട്ട് കരിപ്പൂര്‍) പരിധിയില്‍ വരുന്ന കേസുകളില്‍ നവംബര്‍ 14 ന് തിരൂര്‍ എല്‍.ടി ഓഫീസ് ഹാള്‍, 15 ന് തിരൂര്‍ എല്‍.എ (ജി) ഓഫീസ് ഹാള്‍ എന്നിവിടങ്ങില്‍ വെച്ച് അദാലത്ത് നടക്കും. മലപ്പുറം ദേവസ്വം പട്ടയ ഓഫീസിന് കീഴില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ഓഫീസ് പരിധിയില്‍ വരുന്ന കേസുകളില്‍  നവംബര്‍ 14, 15 തിയ്യതികളിലും തിരൂര്‍ ആര്‍.ഡി.ഒ ഓഫീസ് പരിധിയില്‍ വരുന്ന കേസുകളില്‍ നവംബര്‍ 16, 17 തിയ്യതികളിലും  മലപ്പുറം കളക്ടറേറ്റിലെ എല്‍.ആര്‍ ബ്ലോക്കിലെ ഓഫീസില്‍ വെച്ചും രാവിലെ 10.30 ന് അദാലത്ത് നടക്കും.
മുകളില്‍ സൂചിപ്പിച്ച തീയ്യതിയിലും സമയത്തും ബന്ധപ്പെട്ട സ്ഥലത്ത് ഹാജരായി ആധാരം, അടിയാധാരം (ഇതിനകം ഹാജരാക്കിയിട്ടില്ലെങ്കില്‍), നടപ്പുവര്‍ഷത്തെ നികുതി രസീത്, കൈവശ സര്‍ട്ടിഫിക്കേറ്റ് എന്നിവ സമര്‍പ്പിക്കണം. രേഖകള്‍ ഹാജരാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമുളളവര്‍ അദാലത്തില്‍ പങ്കെടുത്ത് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date