Skip to main content

ബോധവല്‍കരണ ശില്‍പശാല നാളെ

കേന്ദ്രാവിഷ്‌കൃത തൊഴില്‍ദായക പദ്ധതിയായ പി.എം.ഇ.ജി.പിയുടെ പ്രചരണാര്‍ത്ഥം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍  നാളെ (നവംബര്‍ 10 വ്യാഴം)  രാവിലെ 10 ന് ന് മഞ്ചേരി കേരള സ്മാള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഹാളില്‍ വെച്ച് ബോധവല്‍കരണ ശില്‍പശാല നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ശില്‍പശാല ഉദ്ഘാടനം ചെയ്യും. ഖാദി ബോര്‍ഡ് മെമ്പര്‍ എസ് ശിവരാമന്‍ അധ്യക്ഷത വഹിക്കും. പുതിയ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി 50 ലക്ഷം രൂപ വരെ പദ്ധതിച്ചെലവ് വരുന്നതും 35 ശതമാനം വരെ സബ്സിഡി ലഭിക്കുന്നതുമായ പദ്ധതിയാണ് പി.എം.ഇ.ജി.പി.
ചടങ്ങില്‍ മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ മുഖ്യപ്രഭാഷണം നടത്തും. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഡയറക്ടര്‍ കെ.വി ഗിരീഷ് കുമാര്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ പി. സയ്യിദ് ഫസല്‍ അലി എന്നിവര്‍ ക്ലാസെടുക്കും. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. പ്രേമ രാജീവ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു, ലീഡ് ബാങ്ക് മാനേജര്‍ ജിതേന്ദ്രന്‍, സുബ്ബറാവു പൈ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ അഞ്ജന, കേരള സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ്  അസോസിയേഷന്‍ മലപ്പുറം പ്രസിഡന്റ് പി. ജുനൈദ്, മെക്കോണ്‍ എഞ്ചിനീയറിംഗ് ക്ലസ്റ്റര്‍ എംഡി ദ്വാരക ഉണ്ണി എന്നിവര്‍ പ്രസംഗിക്കും

date