Skip to main content

ഏകദിന ബോധവത്കരണ ക്യാമ്പ് 

 

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്  ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (നവംബർ 9) ഏകദിന ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടക്കുന്ന പരിപാടിയുടെ  ഉദ്ഘാടനം രാവിലെ 10.00ന് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  കെ എസ് ജയ  നിർവഹിക്കും. കോർപ്പറേഷൻ വാർഡ് കൗൺസിലർ  പൂർണ്ണിമ സുരേഷ് അധ്യക്ഷത വഹിക്കും. പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിയുടെ പ്രചരണാർത്ഥമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ  വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ ഉണ്ടായിരിക്കും.

date